Wednesday, 31 December 2014

പുതുവത്സരം - 2015

പുതുവത്സരത്തെ വരവേൽക്കുന്നതിനായി പി.ടി.എ പ്രസിഡൻറിൻറെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുന്നു.

Friday, 26 December 2014

Happy New Year
ഏവര്‍ക്കും പുതു വല്‍സരാശംസകള്‍

Saturday, 20 December 2014

ക്രിസ്മസ് ആഘോഷം 2014

ക്രിസ്മസ് ആഘോഷത്തിൽ വിദ്യാർഥികൾക്ക് കേക്ക് നൽകുന്നു..

Friday, 19 December 2014

ക്രിസ്മസ് ഫ്രണ്ട്സ് സമ്മാനങൾ കൈമാറുന്നു.
                                                      ക്രിസ്മസ് ഫ്രണ്ട്സ് സെലക്ഷൻ

Tuesday, 2 December 2014

സാക്ഷരം പ്രഖ്യാപനം

സമ്പൂർണ്ണ സാക്ഷരം പ്രഖ്യാപനം ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഗീത നിർവ്വഹിക്കുന്നു.
സാക്ഷരം പ്രഖ്യാപനത്തിൽ സി.ആർ.സി. കോഡിനേറ്റർ സജി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തുന്നു.

സമ്പൂർണ സാക്ഷരം പ്രഖ്യാപനം

സമ്പൂർണ സാക്ഷരത നേടിയ  വിദ്യാർത്ഥികൾ പത്രപാരായണം നടത്തുന്നു.

Tuesday, 18 November 2014

രക്ഷാകർതൃ സമ്മേളനം

രക്ഷാകർതൃ സമ്മേളനത്തിൽ ബിനയ ടീച്ചർ ക്ളാസെടുക്കുന്നു.

Clean School Smart School

ശിശു സൗഹൃദ വിദ്യാലയം 'രക്ഷാകർതൃ സമ്മേളനം' ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ സ്റീമതി. ഗീത ഉദ്ഘാടനം ചെയ്യുന്നു.

വിളവെടുപ്പ്

സ്കൂൾ വളപ്പിലെ പച്ചക്കറി വിളവെടുപ്പ് വിദ്യാർഥികൾ തന്നെ നിർവ്വഹിക്കുന്നു.

Thursday, 25 September 2014

ഗൃഹസന്ദർശനം

ദുർഗ, ദീപക് എന്നീ വിദ്യാർത്ഥികളുടെ വീട്ടിൽ സന്ദർശനം നടത്തിയപ്പോൾ...

സാക്ഷരം- രണ്ടാം ഘട്ടം


Friday, 19 September 2014

Wednesday, 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Thursday, 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Sunday, 31 August 2014

ഓണാശംസകള്‍

സ്നേഹത്തിന്‍റെയും സമൃദ്ധിയുടെയും ഒരു പൊന്നോണം കൂടി വരവായി
ഏവര്‍ക്കും കളളാര്‍ എ.എല്‍.പി.സ്കൂളിന്‍റെ  
തിരുവോണാശംസകള്‍

Saturday, 30 August 2014

ദീപിക ദിനപത്രം

'ദീപിക നമ്മുടെ ഭാഷ പദ്ധതി' സണ്ണി ഓണശ്ശേരിയില്‍ 
സ്കൂള്‍ മാനേജര്‍ക്ക് പത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

Saturday, 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday, 15 August 2014

സ്വാതന്ത്ര്യ ദിനാഘോഷം - 2014

             ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.  സ്കൂള്‍ മാനേജര്‍ ജനഃ കുഞ്ഞബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. ശേഷം നടന്ന അസംബ്ലിയില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. റഫീഖ് മാസ്റ്റര്‍ കുട്ടികള്‍ക്ക്  സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.  തുടര്‍ന്ന് കുട്ടികള്‍ക്കുളള പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നി‌വ നടത്തി.  ശേഷം നടന്ന പൊതു യോഗത്തില്‍ സ്കൂള്‍ മാനേജര്‍ അദ്ധ്യക്ഷത വഹിച്ചു.   കളളാര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി.ഗീത യോഗം ഉള്‍ഘാടനം ചെയ്തു.  ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി ട്രൈനര്‍ ശ്രീ.സജി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ.പ്രസിഡന്‍റ് ശ്രീ. ബി.എം.മുഹമ്മദ് കുഞ്ഞി  ആശംസ പ്രസംഗം നടത്തി.  സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.  മുന്‍ പ്രധാനാധ്യാപകരായ  ശ്രീമതി.സരോജിനി ടീച്ചര്‍, ‍ശ്രീമതി.ഗ്രേസി ടീച്ചര്‍ എന്നിവര്‍   മത്സര വിജയികള്‍ക്കുളള സമ്മാന വിതരണം നടത്തി.  പായസ വിതരണത്തോട് കൂടി ആഘോഷ പരിപാടികള്‍ക്ക് സമാപ്തിയായി. 

സ്വാതന്ത്ര്യ ദിനാഘോഷം - 2014

സ്കൂള്‍ മാനേജര്‍ ജനഃ സി.എം.കുഞ്ഞബ്ദുല്ല 
ഹാജി പതാക ഉയര്‍ത്തുന്നു.

അസംബ്ലി

അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ ദര്‍ശന്‍ ബാലന്‍
 പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

ഉദ്ഘാടനം

ശ്രീമതി. ഗീത യോഗം ഉദ്ഘാടനം ചെയ്യുന്നു.

സ്വാഗതം

ഹെഡ്മാസ്റ്റര്‍ സ്വാഗതം ആശംസിക്കുന്നു.

അദ്ധ്യക്ഷത

സ്കൂള്‍ മാനേജര്‍ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.

മു‌ഖ്യ പ്രഭാഷണം

ട്രൈനര്‍ ശ്രീ. സജി മാസ്റ്റര്‍ മു‌ഖ്യ പ്രഭാഷണം നടത്തുന്നു.

പ്രശ്നോത്തരി

മുന്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. സരോജിനി ടീച്ചറുടെ
 നേതൃത്വത്തില്‍ നടന്ന ക്വിസ് മത്സരം

പ്രസംഗം

പ്രസംഗ മത്സരത്തില്‍ നിന്ന്

പായസ വിതരണം

പായസ വിതരണം നടത്തുന്ന പി.ടി.എ. അംഗങ്ങള്‍

Saturday, 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod