Sunday 31 August 2014

ഓണാശംസകള്‍

സ്നേഹത്തിന്‍റെയും സമൃദ്ധിയുടെയും ഒരു പൊന്നോണം കൂടി വരവായി
ഏവര്‍ക്കും കളളാര്‍ എ.എല്‍.പി.സ്കൂളിന്‍റെ  
തിരുവോണാശംസകള്‍

Saturday 30 August 2014

ദീപിക ദിനപത്രം

'ദീപിക നമ്മുടെ ഭാഷ പദ്ധതി' സണ്ണി ഓണശ്ശേരിയില്‍ 
സ്കൂള്‍ മാനേജര്‍ക്ക് പത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday 15 August 2014

സ്വാതന്ത്ര്യ ദിനാഘോഷം - 2014

             ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.  സ്കൂള്‍ മാനേജര്‍ ജനഃ കുഞ്ഞബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. ശേഷം നടന്ന അസംബ്ലിയില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. റഫീഖ് മാസ്റ്റര്‍ കുട്ടികള്‍ക്ക്  സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.  തുടര്‍ന്ന് കുട്ടികള്‍ക്കുളള പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നി‌വ നടത്തി.  ശേഷം നടന്ന പൊതു യോഗത്തില്‍ സ്കൂള്‍ മാനേജര്‍ അദ്ധ്യക്ഷത വഹിച്ചു.   കളളാര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി.ഗീത യോഗം ഉള്‍ഘാടനം ചെയ്തു.  ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി ട്രൈനര്‍ ശ്രീ.സജി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ.പ്രസിഡന്‍റ് ശ്രീ. ബി.എം.മുഹമ്മദ് കുഞ്ഞി  ആശംസ പ്രസംഗം നടത്തി.  സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.  മുന്‍ പ്രധാനാധ്യാപകരായ  ശ്രീമതി.സരോജിനി ടീച്ചര്‍, ‍ശ്രീമതി.ഗ്രേസി ടീച്ചര്‍ എന്നിവര്‍   മത്സര വിജയികള്‍ക്കുളള സമ്മാന വിതരണം നടത്തി.  പായസ വിതരണത്തോട് കൂടി ആഘോഷ പരിപാടികള്‍ക്ക് സമാപ്തിയായി. 

സ്വാതന്ത്ര്യ ദിനാഘോഷം - 2014

സ്കൂള്‍ മാനേജര്‍ ജനഃ സി.എം.കുഞ്ഞബ്ദുല്ല 
ഹാജി പതാക ഉയര്‍ത്തുന്നു.

അസംബ്ലി

അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ ദര്‍ശന്‍ ബാലന്‍
 പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

ഉദ്ഘാടനം

ശ്രീമതി. ഗീത യോഗം ഉദ്ഘാടനം ചെയ്യുന്നു.

സ്വാഗതം

ഹെഡ്മാസ്റ്റര്‍ സ്വാഗതം ആശംസിക്കുന്നു.

അദ്ധ്യക്ഷത

സ്കൂള്‍ മാനേജര്‍ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.

മു‌ഖ്യ പ്രഭാഷണം

ട്രൈനര്‍ ശ്രീ. സജി മാസ്റ്റര്‍ മു‌ഖ്യ പ്രഭാഷണം നടത്തുന്നു.

പ്രശ്നോത്തരി

മുന്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. സരോജിനി ടീച്ചറുടെ
 നേതൃത്വത്തില്‍ നടന്ന ക്വിസ് മത്സരം

പ്രസംഗം

പ്രസംഗ മത്സരത്തില്‍ നിന്ന്

പായസ വിതരണം

പായസ വിതരണം നടത്തുന്ന പി.ടി.എ. അംഗങ്ങള്‍

Saturday 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod